Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 8

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞങ്ങളുടെ കർത്താവായ യഹോവേ,

അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

അങ്ങയുടെ മഹത്ത്വം അവിടന്ന്

ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.

2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽa

അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു

വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.

3 അവിടത്തെ വിരലുകളുടെ പണിയായ

ആകാശം,

അങ്ങു സ്ഥാപിച്ച

ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,

4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,

അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?

5 അങ്ങ് അവരെb ദൂതന്മാരെക്കാൾc അൽപ്പംമാത്രം താഴ്ത്തി;

തേജസ്സും ബഹുമാനവും അവരെd മകുടമായി അണിയിച്ചിരിക്കുന്നു.

6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;

സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—

7 ആടുകൾ, കന്നുകാലികൾ,

കാട്ടിലെ സകലമൃഗങ്ങൾ,

8 ആകാശത്തിലെ പറവകൾ,

സമുദ്രത്തിലെ മത്സ്യങ്ങൾ,

സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.

9 ഞങ്ങളുടെ കർത്താവായ യഹോവേ,

അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”e

Translator’s notes

  1. 8:2 (a): ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക.
  2. 8:5 (b): അഥവാ, മനുഷ്യപുത്രനെ
  3. 8:5 (c): അഥവാ, ദൈവത്തെക്കാൾ
  4. 8:5 (d): അഥവാ, അവനെ
  5. 8:9 (e): സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

സങ്കീർത്തനങ്ങൾ 8