Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 43

Biblica® Open Malayalam Contemporary Version™ (OMCV)

1 aഎന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ,

ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ

എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ.

വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന്

എന്നെ മോചിപ്പിക്കണമേ.

2 അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട.

അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്?

ശത്രുവിന്റെ പീഡനം സഹിച്ച്

ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?

3 അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ,

അവ എന്നെ നയിക്കട്ടെ;

അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ,

അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.

4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,

എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും.

ഓ ദൈവമേ, എന്റെ ദൈവമേ,

വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.

5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?

നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?

ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,

എന്റെ രക്ഷകനും എന്റെ ദൈവവുമേ,

ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

സംഗീതസംവിധായകന്.b

Translator’s notes

  1. 43:0 (a): 42–43 സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു.
  2. 43:5 (b): സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

സങ്കീർത്തനങ്ങൾ 43