Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 113

Biblica® Open Malayalam Contemporary Version™ (OMCV)

1 യഹോവയെ വാഴ്ത്തുക.a

അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക;

യഹോവയുടെ നാമത്തെ വാഴ്ത്തുക.

2 യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും

വാഴ്ത്തപ്പെടുമാറാകട്ടെ.

3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും

യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.

4 യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു,

അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.

5 ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്,

കുനിഞ്ഞ് ആകാശത്തിലുള്ളവയെയും

6 ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന

നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?

7 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു

എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;

8 അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ,

സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.

9 അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി

ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു.

യഹോവയെ വാഴ്ത്തുക.

Translator’s notes

  1. 113:1 (a): മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക.

സങ്കീർത്തനങ്ങൾ 113