Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 112

Biblica® Open Malayalam Contemporary Version™ (OMCV)

1 aയഹോവയെ വാഴ്ത്തുക.b

യഹോവയെ ഭയപ്പെടുകയും

അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.

2 അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും;

പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും.

3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,

അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.

4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,

അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.

5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും

നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.

6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല;

അവരുടെ ഓർമ എന്നും നിലനിൽക്കും.

7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;

കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.

8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;

ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.

9 അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു,

അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു;

അവരുടെ കൊമ്പ്c അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.

10 ദുഷ്ടർ കണ്ട് അസ്വസ്ഥരാകും,

അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും;

ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.

Translator’s notes

  1. 112:0 (a): സങ്കീർത്തനം 112-ലെ ഓരോ വരിയും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
  2. 112:1 (b): മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
  3. 112:9 (c): കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്.

സങ്കീർത്തനങ്ങൾ 112