Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 1

Biblica® Open Malayalam Contemporary Version™ (OMCV)

ഒന്നാംപുസ്തകം

1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും

പാപികളുടെ പാതയിൽ നിൽക്കാതെയും

പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും

ജീവിക്കുന്നവർ അനുഗൃഹീതർ.

2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;

അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.

3 നീർച്ചാലുകൾക്കരികെ നട്ടതും

അതിന്റെ സമയത്തു ഫലം നൽകുന്നതും

ഇലകൊഴിയാത്തതുമായa വൃക്ഷംപോലെയാണവർ—

അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.

4 ദുഷ്ടർ അങ്ങനെയല്ല!

അവർ കാറ്റത്തു പാറിപ്പോകുന്ന

പതിരുപോലെയാണ്.

5 അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും

പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.

6 യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു,

എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.

Translator’s notes

  1. 1:3 (a): ഇലകൊഴിയാത്തതുമായ, വിവക്ഷിക്കുന്നത് എപ്പോഴും ആരോഗ്യം നിലനിർത്തുന്നത്.

സങ്കീർത്തനങ്ങൾ 1