Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 3

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്.

1 യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;

എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.

2 “ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന്

അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.a

3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,

അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതുംb അങ്ങാണ്.

4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,

അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.

5 ഞാൻ കിടന്നുറങ്ങുന്നു;

യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.

6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന

പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.

7 യഹോവേ, എഴുന്നേൽക്കണമേ!

എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ!

എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ;

ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.

8 രക്ഷ യഹോവയിൽനിന്നു വരുന്നു.

അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. സേലാ.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.c

Translator’s notes

  1. 3:2 (a): ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്.
  2. 3:3 (b): ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത്
  3. 3:8 (c): സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. ഹബ. 3.)

സങ്കീർത്തനങ്ങൾ 3