Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 87

Biblica® Open Malayalam Contemporary Version™ (OMCV)

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം.

1 യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു.

2 യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും

സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു.

3 ദൈവത്തിന്റെ നഗരമേ,

നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: സേലാ.

4 “എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ

ഞാൻ രഹബിനെയുംa ബാബേലിനെയും രേഖപ്പെടുത്തും—

ഫെലിസ്ത്യദേശവും സോരും കൂശുംb അക്കൂട്ടത്തിലുണ്ട്—

‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.”

5 സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം,

“ഇവനും അവനും ജനിച്ചത് ഇവിടെയാണ്,

അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.”

6 യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ:

“ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. സേലാ.

7 ഗായകരെപ്പോലെ നർത്തകരും

“എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും.

ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.c

Translator’s notes

  1. 87:4 (a): ഈജിപ്റ്റിനുള്ള ഒരു കാവ്യാത്മക നാമം. പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം.
  2. 87:4 (b): ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു.
  3. 87:7 (c): സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

സങ്കീർത്തനങ്ങൾ 87