Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 114

Biblica® Open Malayalam Contemporary Version™ (OMCV)

1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും

യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,

2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും

ഇസ്രായേൽ അവിടത്തെ ആധിപത്യവുംa ആയിത്തീർന്നു.

3 ചെങ്കടൽb അവർ വരുന്നതുകണ്ട് ഓടിപ്പോയി,

യോർദാൻനദി പിൻവാങ്ങി;

4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും

മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.

5 സമുദ്രമേ, നീ ഓടുന്നതെന്തിന്?

യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?

6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും

മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?

7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ,

യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,

8 അവിടന്ന് പാറയെ ജലാശയവും

തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.

Translator’s notes

  1. 114:2 (a): അഥവാ, രാജ്യം
  2. 114:3 (b): മൂ.ഭാ. സമുദ്രം

സങ്കീർത്തനങ്ങൾ 114