Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 29

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക,

യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.

2 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;

യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

3 യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു;

മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു,

യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.

4 യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്;

യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.

5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു

യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.

6 അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു,

ശിര്യോനെa ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.

7 യഹോവയുടെ ശബ്ദം

അഗ്നിജ്വാലകളെ ഉതിർക്കുന്നു

8 യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു;

യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.

9 യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നുb

വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു.

കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.

10 യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു

യഹോവ എന്നേക്കും രാജാവായി വാഴുന്നു.

11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു;

യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.

Translator’s notes

  1. 29:6 (a): അതായത്, ഹെർമോൻ പർവതത്തെ
  2. 29:9 (b): അഥവാ, ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു

സങ്കീർത്തനങ്ങൾ 29