Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 76

Biblica® Open Malayalam Contemporary Version™ (OMCV)

ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.

1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;

അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.

2 അവിടത്തെ കൂടാരം ശാലേമിലും

അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.

3 അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും

യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.

4 അവിടന്ന് പ്രഭാപൂരിതനാണ്,

വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.

5 പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു,

അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു;

പടയാളികളിൽ ആർക്കുംതന്നെ

തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.

6 യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ,

കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.

7 ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം.

അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?

8 ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ

സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി

9 അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ

ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— സേലാ.

10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം,

അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.a

11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക;

അയൽദേശവാസികളായിരിക്കുന്ന എല്ലാവരും

ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.

12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു;

ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.

സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.b

Translator’s notes

  1. 76:10 (a): എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല.
  2. 76:12 (b): സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

സങ്കീർത്തനങ്ങൾ 76