Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 70

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.

1 ദൈവമേ, എന്നെ രക്ഷിക്കണമേ,

യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.

2 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ

ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;

എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം

അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.

3 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ

തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.

4 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും

അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;

അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,

“യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.

5 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;

ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ.

അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;

യഹോവേ, താമസിക്കരുതേ.

സങ്കീർത്തനങ്ങൾ 70