Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 4

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 എന്റെ നീതിയായ ദൈവമേ,

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ;

എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ.

2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?

എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെa പിൻതുടരും? സേലാ.

3 യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക;

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു.

4 നടുങ്ങുവിൻb പാപം ചെയ്യാതിരിപ്പിൻ;

നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട്

മൗനമായിരിക്കുക. സേലാ.

5 നീതിയാഗങ്ങൾ അർപ്പിക്കുകയും

യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക.

6 “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു.

യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം

ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.

8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,

എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്

യഹോവേ, അവിടന്നുതന്നെയാണല്ലോ.

സംഗീതസംവിധായകന്. വേണുനാദത്തോടെ.c

Translator’s notes

  1. 4:2 (a): അഥവാ, ഭൂതങ്ങൾ അഥവാ, വ്യാജദേവന്മാർ
  2. 4:4 (b): അഥവാ, നിന്റെ കോപത്തിൽ
  3. 4:8 (c): സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

സങ്കീർത്തനങ്ങൾ 4