Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 122

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ആരോഹണഗീതം.

1 “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,”

എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.

2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ

നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.

3 ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം;

അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.

4 അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു—

യഹോവയുടെ ഗോത്രങ്ങൾ—

ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി

യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.

5 അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു;

ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.

6 ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക:

“ഈ പട്ടണത്തെa സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.b

7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും

അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”

8 എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി,

“നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.

9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി

ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.

Translator’s notes

  1. 122:6 (a): മൂ.ഭാ. അവളെ
  2. 122:6 (b): അഥവാ, അഭിവൃദ്ധിപ്പെടട്ടെ

സങ്കീർത്തനങ്ങൾ 122