Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 129

Biblica® Open Malayalam Contemporary Version™ (OMCV)

ആരോഹണഗീതം.

1 “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,”

ഇസ്രായേല്യർ പറയട്ടെ;

2 “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,

എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.

3 ഉഴവുകാർ എന്റെ പുറം ഉഴുത്

ഉഴവുചാലുകൾ നീളമുള്ളതാക്കി.

4 എന്നാൽ യഹോവ നീതിമാൻ ആകുന്നു;

അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”

5 സീയോനെ വെറുക്കുന്ന ഏവരും

ലജ്ജിച്ചു പിന്തിരിയട്ടെ.

6 വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന,

പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;

7 അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ

കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.

8 “യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ;

ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,”

എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 129