Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 11

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവയിൽ ഞാൻ അഭയംതേടുന്നു.

“ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,”

എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:

2 “ഇതാ, ദുഷ്ടർ വില്ലുകുലച്ച്,

അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു;

ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ

എയ്തുവീഴ്ത്തേണ്ടതിനാണത്.

3 അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ,

നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?”

4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;

യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.

അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;

അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.

5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.

എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,

അവിടത്തെ ഹൃദയം വെറുക്കുന്നു.

6 ദുഷ്ടരുടെമേൽ അവിടന്ന്

എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;

ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.

7 കാരണം യഹോവ നീതിമാൻ ആകുന്നു,

അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;

പരമാർഥികൾ തിരുമുഖം ദർശിക്കും.

സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.a

Translator’s notes

  1. 11:7 (a): സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

സങ്കീർത്തനങ്ങൾ 11