Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 110

Biblica® Open Malayalam Contemporary Version™ (OMCV)

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു:

“ഞാൻ നിന്റെ ശത്രുക്കളെ

നിന്റെ ചവിട്ടടിയിലാക്കുംവരെ

നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”

2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും;

“നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”

3 നിന്റെ യുദ്ധദിവസത്തിൽ,

നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും.

വിശുദ്ധിയുടെ പ്രഭാവത്തിൽ,

ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെa

യുവാക്കൾ നിന്നിലേക്കു വന്നുചേരും.

4 യഹോവ ശപഥംചെയ്തിരിക്കുന്നു,

ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:

“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം

അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”

5 കർത്താവ്b നിന്റെ വലതുഭാഗത്തുണ്ട്;

തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.

6 അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും

ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.

7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കുംc

അതിനാൽ അവിടന്ന് ശിരസ്സുയർത്തും.

Translator’s notes

  1. 110:3 (a): ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
  2. 110:5 (b): അഥവാ, എന്റെ കർത്താവ്
  3. 110:7 (c): ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

സങ്കീർത്തനങ്ങൾ 110