Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

യെശയ്യാവ് 62

Biblica® Open Malayalam Contemporary Version™ (OMCV)

സീയോന്റെ പുതിയ നാമം

1 അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പു‍പോലെയും

അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ

സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല,

ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല.

2 രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും

എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും;

യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന

ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും.

3 നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും

നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും.

4 നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾa എന്നോ

നിന്റെ ദേശം വിജനദേശംb എന്നോ വിളിക്കപ്പെടുകയില്ല.

എന്നാൽ നീ ഹെഫ്സീബാc എന്നും

നിന്റെ ദേശം ബെയൂലാd എന്നും വിളിക്കപ്പെടും;

കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും

നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും.

5 ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ

നിന്റെ പുത്രന്മാർe നിന്നെ അവകാശമാക്കും.

മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ

നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും.

6 ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത

കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു.

യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ,

നിങ്ങൾ വിശ്രമിക്കാനേ പാടില്ല.

7 അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ

അവിടത്തേക്ക് സ്വസ്ഥത നൽകരുത്.

8 യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി

ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു:

“തീർച്ചയായും ഞാൻ നിന്റെ ധാന്യം

നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല,

നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ്

വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല;

9 എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച്

യഹോവയെ സ്തുതിക്കും,

അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ

അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”

10 കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക!

ഈ ജനത്തിനു വഴിയൊരുക്കുക.

നിരത്തുക, രാജവീഥി നിരത്തുക!

കല്ലുകൾ പെറുക്കിക്കളയുക.

രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക.

11 ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം

യഹോവ വിളംബരംചെയ്തിരിക്കുന്നു:

“ ‘ഇതാ, നിന്റെ രക്ഷ വരുന്നു!

ഇതാ, പ്രതിഫലം അവിടത്തെ പക്കലും

പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’

എന്നു സീയോൻപുത്രിയോടു പറയുക.”

12 അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും,

യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ;

അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും

ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും.

Translator’s notes

  1. 62:4 (a): മൂ.ഭാ. അസൂബാ
  2. 62:4 (b): മൂ.ഭാ. ശെമാമാ
  3. 62:4 (c): എന്റെ ആനന്ദമായവൾ എന്നർഥം.
  4. 62:4 (d): വിവാഹിത എന്നർഥം.
  5. 62:5 (e): ചി.കൈ.പ്ര. നിർമാതാക്കൾ

യെശയ്യാവ് 62