Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

യോനാ 2

Biblica® Open Malayalam Contemporary Version™ (OMCV)

1 മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു. 2 അവൻ പറഞ്ഞു:

“എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;

അവിടന്ന് എനിക്കുത്തരമരുളി.

പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു;

അവിടന്ന് എന്റെ അപേക്ഷ കേട്ടു.

3 ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്,

സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു.

വൻപ്രവാഹം എന്നെ വലയംചെയ്തു.

അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും

എന്റെ മുകളിലൂടെ കടന്നുപോയി.

4 ‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന്

എന്നെ ആട്ടിപ്പായിച്ചിരുന്നു;

എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ

ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു.

5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി,

ആഴിയുടെ അഗാധത എന്നെ വലയംചെയ്തു,

എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു.

6 സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി;

അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു.

എങ്കിലും, എന്റെ ദൈവമായ യഹോവേ,

ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു.

7 “എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ

ഞാൻ യഹോവയെ ഓർത്തു.

അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ,

എന്റെ പ്രാർഥന ഉയർന്നു.

8 “മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ

തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു.

9 ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക്

യാഗം അർപ്പിക്കും.

ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും.

രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.”

10 തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.

യോനാ 2