കാലഘട്ടം 8: മടങ്ങിവരവുമുതൽ വേദഗ്രന്ഥസംഹിതയുടെ പൂർത്തീകരണംവരെ

ബാബേൽപ്രവാസത്തിന്റെ അവസാനംമുതൽ നെഹെമ്യാവിന്റെ ആരാധനാപരിഷ്കരണവും നീതിമാനായ ശിമോൻ പഴയനിയമ വേദഗ്രന്ഥസംഹിത പൂർത്തിയാക്കുന്നതും വരെ.

ഭാഗം 1: കോരെശിന്റെ കൽപ്പനമുതൽ ദൈവാലയത്തിന്റെ പ്രതിഷ്ഠവരെ

കോരെശിന്റെ കൽപ്പനമുതൽ രണ്ടാമത്തെ ദൈവാലയത്തിന്റെ പ്രതിഷ്ഠവരെ.

യെഹൂദർ പ്രവാസത്തിൽനിന്ന് മടങ്ങിവരുന്നു

ക്രി.മു. 536

Biblica® Open Malayalam Contemporary Version™ (OMCV)

എസ്രാ 1:5–2:70

5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി. 6 അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു.

7 നെബൂഖദ്നേസർ ജെറുശലേമിൽനിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കോരെശ്‌രാജാവ് പുറത്തെടുപ്പിച്ചു. 8 പാർസിരാജാവായ കോരെശ്, ഭണ്ഡാരസൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ എടുത്ത് യെഹൂദാ പ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.

9 അവയുടെ എണ്ണം ഇപ്രകാരമായിരുന്നു:

സ്വർണത്താലം 30

വെള്ളിത്താലം 1,000

വെള്ളികൊണ്ടുള്ള ചട്ടി 29

10 സ്വർണപ്പാത്രം 30

മറ്റുതരം വെള്ളിപ്പാത്രം 410

മറ്റ് ഉപകരണങ്ങൾ 1,000.

11 സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു.

പ്രവാസികൾ ബാബേലിൽനിന്ന് ജെറുശലേമിലേക്കു വന്നപ്പോൾ ഇവയെല്ലാം ശേശ്ബസ്സർ കൂടെ കൊണ്ടുവന്നിരുന്നു.

2:1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. 2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):

ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:

3 പരോശിന്റെ പിൻഗാമികൾ 2,172

4 ശെഫത്യാവിന്റെ പിൻഗാമികൾ 372

5 ആരഹിന്റെ പിൻഗാമികൾ 775

6 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812

7 ഏലാമിന്റെ പിൻഗാമികൾ 1,254

8 സത്ഥുവിന്റെ പിൻഗാമികൾ 945

9 സക്കായിയുടെ പിൻഗാമികൾ 760

10 ബാനിയുടെ പിൻഗാമികൾ 642

11 ബേബായിയുടെ പിൻഗാമികൾ 623

12 അസ്ഗാദിന്റെ പിൻഗാമികൾ 1,222

13 അദോനീക്കാമിന്റെ പിൻഗാമികൾ 666

14 ബിഗ്വായിയുടെ പിൻഗാമികൾ 2,056

15 ആദീന്റെ പിൻഗാമികൾ 454

16 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98

17 ബേസായിയുടെ പിൻഗാമികൾ 323

18 യോരയുടെ പിൻഗാമികൾ 112

19 ഹാശൂമിന്റെ പിൻഗാമികൾ 223

20 ഗിബ്ബാരിന്റെ പിൻഗാമികൾ 95

21 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123

22 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56

23 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128

24 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42

25 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743

26 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621

27 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122

28 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223

29 നെബോയിൽനിന്നുള്ള പുരുഷന്മാർ 52

30 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156

31 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254

32 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320

33 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725

34 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345

35 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630.

36 പുരോഹിതന്മാർ:

(യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973

37 ഇമ്മേരിന്റെ പിൻഗാമികൾ 1,052

38 പശ്ഹൂരിന്റെ പിൻഗാമികൾ 1,247

39 ഹാരീമിന്റെ പിൻഗാമികൾ 1,017.

40 ലേവ്യർ:

(ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74.

41 സംഗീതജ്ഞർ:

ആസാഫിന്റെ പിൻഗാമികൾ 128.

42 ആലയത്തിലെ വാതിൽക്കാവൽക്കാർ:

ശല്ലൂം, ആതേർ, തല്മോൻ,

അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139.

43 ആലയത്തിലെ സേവകർ:

സീഹ, ഹസൂഫ, തബ്ബായോത്ത്,

44 കേരോസ്, സീയഹ, പാദോൻ,

45 ലെബാന, ഹഗാബ, അക്കൂബ്,

46 ഹഗാബ്, ശൽമായി, ഹാനാൻ,

47 ഗിദ്ദേൽ, ഗഹർ, രെയായാവ്,

48 രെസീൻ, നെക്കോദ, ഗസ്സാം,

49 ഉസ്സ, പാസേഹ, ബേസായി,

50 അസ്ന, മെയൂനിം, നെഫീസീം,

51 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,

52 ബസ്ളൂത്ത്, മെഹീദ, ഹർശ,

53 ബർക്കോസ്, സീസെര, തേമഹ്,

54 നെസീഹ, ഹതീഫ

എന്നിവരുടെ പിൻഗാമികൾ.

55 ശലോമോന്റെ ദാസന്മാരായ:

സോതായി, ഹസോഫേരെത്ത്, പെരൂദ,

56 യാല, ദർക്കോൻ, ഗിദ്ദേൽ,

57 ശെഫാത്യാവ്, ഹത്തീൽ,

പോക്കേരെത്ത്-ഹസ്സെബയീം, ആമി

എന്നിവരുടെ പിൻഗാമികൾ,

58 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.

59 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:

60 ദെലായാവ്, തോബിയാവ്, നെക്കോദ

എന്നിവരുടെ പിൻഗാമികൾ 652.

61 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:

ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി,

എന്നിവരുടെ പിൻഗാമികൾ.

62 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. 63 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.

64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. 65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 66 736 കുതിര, 245 കോവർകഴുത, 67 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.

68 ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി. 69 തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.

70 പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.