ഭാഗം 3: മത്തായിയിലും ലൂക്കോസിലുമുള്ള രണ്ട് വംശാവലികൾ
മത്തായിയിൽ യോസേഫിന്റെയും ലൂക്കോസിൽ മറിയയുടെയും വംശാവലിയാണെന്നു തോന്നുന്നു
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 1:1–17
1:1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:
2 അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു
യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു
യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.
3 യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്.
പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു
ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.
4 ആരാമിൽനിന്ന് അമ്മീനാദാബും
അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു.
നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.
5 സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്.
ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്;
ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.
6 യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്.
ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു.
7 ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു.
രെഹബ്യാമിൽനിന്ന് അബീയാവും
അബീയാവിൽനിന്ന് ആസായും ജനിച്ചു.
8 ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു
യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു
യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.
9 ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു.
യോഥാമിൽനിന്ന് ആഹാസും
ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു.
10 ഹിസ്കിയാവ് മനശ്ശെയുടെ പിതാവ്,
മനശ്ശെ ആമോന്റെ പിതാവ്,
ആമോൻ യോശിയാവിന്റെ പിതാവ്.
11 യോശിയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു.
12 ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ
ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു.
13 സെരൂബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു
അബീഹൂദിൽനിന്ന് എല്യാക്കീമും
എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.
14 ആസോരിൽനിന്ന് സാദോക്ക് ജനിച്ചു.
സാദോക്കിൽനിന്ന് ആഖീമും
ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.
15 എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു.
എലീയാസറിൽനിന്ന് മത്ഥാനും
മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.
16 യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.
17 ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.
ലൂക്കോസ് 3:24–38
3:24 ഹേലി മത്ഥാത്തിന്റെ മകൻ,
മത്ഥാത്ത് ലേവിയുടെ മകൻ,
ലേവി മെൽക്കിയുടെ മകൻ,
മെൽക്കി യന്നായിയുടെ മകൻ,
യന്നായി യോസേഫിന്റെ മകൻ,
25 യോസേഫ് മത്തഥ്യാസിന്റെ മകൻ,
മത്തഥ്യാസ് ആമോസിന്റെ മകൻ,
ആമോസ് നാഹൂമിന്റെ മകൻ,
നാഹൂം എസ്ലിയുടെ മകൻ,
എസ്ലി നഗ്ഗായിയുടെ മകൻ,
നഗ്ഗായി മയാത്തിന്റെ മകൻ,
26 മയാത്ത് മത്തഥ്യാസിന്റെ മകൻ,
മത്തഥ്യാസ് ശെമയിയുടെ മകൻ,
ശെമയി യോസെക്കിന്റെ മകൻ,
യോസെക്ക് യോദായുടെ മകൻ,
27 യോദാ യോഹന്നാന്റെ മകൻ,
യോഹന്നാൻ രേസയുടെ മകൻ,
രേസ സെരൂബ്ബാബേലിന്റെ മകൻ,
സെരൂബ്ബാബേൽ ശലഥിയേലിന്റെ മകൻ,
ശലഥിയേൽ നേരിയുടെ മകൻ,
28 നേരി മെൽക്കിയുടെ മകൻ,
മെൽക്കി അദ്ദിയുടെ മകൻ,
അദ്ദി കോസാമിന്റെ മകൻ,
കോസാം എൽമാദാമിന്റെ മകൻ,
എൽമാദാം ഏരിന്റെ മകൻ,
ഏർ യോശുവിന്റെ മകൻ,
29 യോശു എലീയേസരിന്റെ മകൻ,
എലീയേസർ യോരീമിന്റെ മകൻ,
യോരീം മത്ഥാത്തിന്റെ മകൻ,
മത്ഥാത്ത് ലേവിയുടെ മകൻ,
30 ലേവി ശിമയോന്റെ മകൻ,
ശിമയോൻ യെഹൂദയുടെ മകൻ,
യെഹൂദ യോസേഫിന്റെ മകൻ,
യോസേഫ് യോനാമിന്റെ മകൻ,
യോനാം എല്യാക്കീമിന്റെ മകൻ,
31 എല്യാക്കീം മെല്യാവിന്റെ മകൻ,
മെല്യാവു മെന്നയുടെ മകൻ,
മെന്നാ മത്തഥയുടെ മകൻ,
മത്തഥാ നാഥാന്റെ മകൻ,
നാഥാൻ ദാവീദിന്റെ മകൻ,
32 ദാവീദ് യിശ്ശായിയുടെ മകൻ,
യിശ്ശായി ഓബേദിന്റെ മകൻ,
ഓബേദ് ബോവസിന്റെ മകൻ,
ബോവസ് സൽമോന്റെ മകൻ,
സൽമോൻ നഹശോന്റെ മകൻ,
നഹശോൻ അമ്മീനാദാബിന്റെ മകൻ,
33 അമ്മീനാദാബ് അരാമിന്റെ മകൻ,
അരാം ഹെസ്രോന്റെ മകൻ,
ഹെസ്രോൻ പാരെസിന്റെ മകൻ,
പാരെസ് യെഹൂദയുടെ മകൻ,
34 യെഹൂദ യാക്കോബിന്റെ മകൻ,
യാക്കോബ് യിസ്ഹാക്കിന്റെ മകൻ,
യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ,
അബ്രാഹാം തേരഹിന്റെ മകൻ,
തേരഹ് നാഹോരിന്റെ മകൻ,
35 നാഹോർ സെരൂഗിന്റെ മകൻ,
സെരൂഗ് രെഗുവിന്റെ മകൻ,
രെഗു ഫാലെഗിന്റെ മകൻ,
ഫാലെഗ് ഏബെരിന്റെ മകൻ,
ഏബെർ ശേലാമിന്റെ മകൻ,
36 ശേലാം കയിനാന്റെ മകൻ,
കയിനാൻ അർഫക്സാദിന്റെ മകൻ,
അർഫക്സാദ് ശേമിന്റെ മകൻ,
ശേം നോഹയുടെ മകൻ,
നോഹ ലാമെക്കിന്റെ മകൻ,
37 ലാമെക്ക് മെഥൂശെലായുടെ മകൻ,
മെഥൂശല ഹാനോക്കിന്റെ മകൻ,
ഹാനോക്ക് യാരെദിന്റെ മകൻ,
യാരെദ് മലെല്യേലിന്റെ മകൻ,
മലെല്യേൽ കയിനാന്റെ മകൻ,
38 കയിനാൻ ഏനോശിന്റെ മകൻ,
ഏനോശ് ശേത്തിന്റ മകൻ,
ശേത്ത് ആദാമിന്റെ മകൻ,
ആദാം ദൈവത്തിന്റെ മകൻ.